പ​ന്തളം: കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള അവലോകനയോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്ര​സിഡന്റ് ചിത്തിര സി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോഹൻദാസ് , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാദേവി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർമാരായ ബിജു പരമേശ്വരൻ, വി.ആർ.വിനോദ് കുമാർ, പുഷ്പ കുമാരി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി അംബിക , ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കുമാർ എന്നിവരും കുളനട, കൈപ്പുഴ ക്ഷേത്രം, ഗുരുനാഥൻ മുകടി ക്ഷേത്രം, കുളനട ക്ഷേത്രം, ഉള്ളന്നൂർ ക്ഷേത്രം, അയ്യപ്പ സേവാ സമാജം ,സേവാഭാരതി ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.