kuthiveyp

അടൂർ : ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആടുവസന്ത രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് ഏഴംകുളം പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് തല പ്രതിരോധ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഏനാത്ത് ശാന്തിഭവനിൽ ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിൽ നിർവഹിച്ചു. ഡോക്ടർ നീലിമ, നൗഫൽ ഖാൻ, സുരേഷ് ബാബു, അജിത് കുമാർ, ദിവ്യ , ഷീല, ഫാദർ ജോസഫ് അയ്യങ്കരി എന്നിവർ പങ്കെടുത്തു. നവംബർ 5 വരെയുള്ള കാലയളവിൽ ആടുകളെ പ്രതിരോധകുത്തിവയ്പ്പിന് വിധേയമാക്കും.