award

മല്ലപ്പള്ളി: ആട്ടം സിനിമയുടെ സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ആനന്ദ് ഏകർഷി ജന്മനാടായ കല്ലൂപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയ അനുമോദനം ഏറ്റുവാങ്ങി. അനുമോദന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. നടൻ ജോസ് മുഖ്യാഥിതി ആയിരുന്നു. അലക്സ്‌ കണ്ണമല, പി.ജ്യോതി, ബെൻസി അലക്സ്‌, സൂസൻ തോംസൺ, രതീഷ് പീറ്റർ, മനു ടി.ടി., ലൈസാമ്മ സോമർ, ജോളി റെജി, കെ.ബി രാമചന്ദ്രൻ, മോളിക്കുട്ടി ഷാജി, ചെറിയാൻ മണ്ണാഞ്ചേരി, റെജി ചാക്കോ, പി.നന്ദകുമാർ, എം.ജ്യോതി, ജോളി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.