22-atm
ബി.ജെ.പി പ്രവർത്തർ സീതത്തോട് എസ്.ബി.ഐ ശാഖ ഉപരോധിക്കുന്നു.

സീതത്തോട് : സീതത്തോട് എസ്.ബി.ഐ ബാങ്കിനോട് ചേർന്ന് മാസങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന എ.ടി.എം കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി എസ്.ബി.ഐ ബ്രാഞ്ചിന് മുമ്പിൽ ഉപരോധ സമരം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്.ഉദയന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് കട്ടച്ചിറ ഉദ്ഘാടനം ചെയ്തു. ഉഷമോൾ ഗോപിക്കുട്ടൻ, ഓമനക്കുട്ടൻ, അനിൽകുമാർ,സുരേന്ദ്രൻ നായർ,സുജിത,തങ്കമണി,റജി മൂലമണ്ണിൽ എന്നിവർ പ്രസംഗിച്ചു.