sabari

ചെങ്ങന്നൂർ: ശബരിമല മണ്ഡലകാല ഒരുക്കങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തീർത്ഥാടകർക്കായുള്ള ഒരുക്കങ്ങളെ സംബന്ധിച്ച അവലോകന യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടനത്തിനായി കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ കൃത്യമായ ഏകോപനം ഉണ്ടാകണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിച്ചു. ഇത്തവണത്തെ ശബരിമല തീർത്ഥാടനത്തിനായി റെയിൽവേ 300 സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ.മനീഷ് തപ്ലയാൽ അറിയിച്ചു. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കുമെന്ന് ഡിവിഷണൽ മാനേജർ ഡോ.മനീഷ് തപ്ലയാൽ പറഞ്ഞു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ ശോഭ വർഗീസ്, ചെങ്ങന്നൂർ ആർ.ഡി.ഒ.ജെ.മോബി, ഡി.വൈ.എസ്പി. എം.ബി.ബിനു കുമാർ,സെൽവിൻ, മാരിയപ്പൻ, പി.എസ് സജി, സുനിൽ കുമാർ, വിവിധ വകുപ്പു മേധാവികൾ, സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.