
കലഞ്ഞൂർ : ഗവ.മോഡൽ ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക രക്ഷാർതൃസമിതിയുടെ വാർഷിക പൊതുയോഗം പഞ്ചായത്തംഗം രമാസുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മഞ്ചു ബിനു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ എം.സക്കീന, എസ്.ലാലി, സീനിയർ അസിസ്റ്റന്റ് ലാൽ വർഗീസ്, വാർഡംഗം സിന്ധു സുദർശനൻ, അദ്ധ്യാപകരായ ജെ.ബിജു, സജയൻ ഓമല്ലൂർ, ജെ.പ്രദീപ് കുമാർ, ലിജോ ഡാനിയൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എസ്.രാജേഷ് (പ്രസിഡന്റ്), ഫിലിപ്പ് ജോർജ് (വൈസ് പ്രസിഡന്റ്), പ്രസാദ് ലൂയിസ് (എസ്.എം.സി ചെയർമാൻ), ബിന്ദു അമ്പിളിമോൻ (മാതൃസമിതി പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.