k-con-m

പത്തനംതിട്ട : സർക്കാർ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തി സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ് പറഞ്ഞു. കേരളാ കോൺഗ്രസ് എം ജില്ലാ സഹകരണ സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജോർജ്ജ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, കുര്യൻ മടക്കൽ, സാം കുളപ്പള്ളി, സഹകരണ സെൽ കൺവീനർ ജി.കൃഷ്ണകുമാർ, സി.തോമസ്, അഡ്വ.സിബി ജയിംസ്, റന്റോ തോപ്പിൽ, റ്റിബു പുരക്കൽ, ജോൺ വി.തോമസ്, ശോഭാ ചാർലി, ജിജി പി ഏബ്രഹാം, അജമോൾ നെല്ലുവേലി, കോശി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.