അടൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 3167 -ാം നമ്പർ അടൂർ ടൗൺ ശാഖയിൽ പുതുതായി നിർമ്മിച്ച ഗുരുദേവക്ഷേത്ര ഗോപുരസർപ്പണം 27 ന് നടക്കും . ക്ഷേത്രം തന്ത്രി കെ.രതീഷ് ശശിയുടെ മുഖ്യകാർമ്മികത്വത്തിൽ ശിവഗിരി മഠത്തിലെ സ്വാമി ഋതംബരാനന്ദ ക്ഷേത്രഗോപുരം സമർപ്പിക്കും. രാവിലെ 5. 30ന് നടതുറക്കൽ, 6 ന് ഗണപതിഹോമം, ശാന്തി ഹോമം, 8.30ന് ഗുരുപൂജ, ഗുരുദേവ ഭാഗവത പാരായണം, ഉച്ചയ്ക്ക് 1 ന് അന്നദാനം. 3. 30ന് ഗോപുര സമർപ്പണം. അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം മനോജ് കുമാർ, യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ, യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും, ശേഷം സമൂഹ പ്രാർത്ഥന, ദീപാരാധന