
കൊടുമൺ : വിദ്യാർത്ഥികൾക്ക് കായിക രംഗത്ത് ആവശ്യമായ എല്ലാ പ്രോത്സാഹനവും സഹായവും സംസ്ഥാന സർക്കാർ നൽകുന്നതായും എല്ലാ പഞ്ചായത്തുകളിലും സ്റ്റേഡിയം നിർമ്മിക്കുവാനുള്ള പദ്ധതി നടപ്പാക്കി വരുന്നതായും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. റവന്യൂ ജില്ല കായികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാപ്രഭ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയകുമാർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ബി.രാജീവ് കുമാർ, കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ജി.ശ്രീകുമാർ, ജിതേഷ് കുമാർ, എ.വിജയൻ നായർ, സൂര്യ കല, സിനി ബിജു, പുഷ്പലത, അഞ്ജന ബിനുകുമാർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അനില.ബി.ആർ, ചെങ്ങന്നൂർ ആർ.ഡി.ഡി വി.കെ.അശോക് കുമാർ , വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ഷാലി പി.ജോൺ, പത്തനംതിട്ട ഡി.ഇ.ഒ മൈത്രി.കെ.പി, അടൂർ എ.ഇ.ഒ സീമാദാസ്, കൊടുമൺ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലില്ലിക്കുട്ടി, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ വി.ആർ.ജിതേഷ് കുമാർ, കൺവീനർ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.