മല്ലപ്പള്ളി : താലൂക്ക് ആശുപത്രിയിൽ ലോക ഹൃദയദിനവും വയോജനദിനവും സംയുക്തമായി ആചരിച്ചു. മാത്യു.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റ് വഴി പരിചരണം നൽകുന്ന വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു.ഹൃദയദിനത്തോടനുബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി. ജോയിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും രോഗികൾക്കും വിദ്യാർത്ഥികൾക്കുമായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ബോധവത്കരണ സന്ദേശം നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ആശുപത്രി ജീവനക്കാരും ബി.എ.എം. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിലെ വിദ്യാർത്ഥികളും ക്ലീനിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം ലതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിദ്യാ മോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.