 
റാന്നി: ക്യാൻസർ രോഗ ബാധിതനായ യുവാവ് ചികിത്സാസഹായം തേടുന്നു. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് 4 -ാം വാർഡിലെ കടുമീൻചിറയിൽ കുഴിക്കൽ വീട്ടിൽ പരേതനായ ഉത്തമന്റെ മകൻ കെ.സുനിൽ (45) നാണ് രോഗം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ സുനിലിന് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ കുടുംബം ദുരിതത്തിലാണ്. ഭാര്യവും രണ്ടു മക്കളും മാതാവുമടങ്ങുന്നതാണ് കുടുംബം. താഴെ കാണുന്ന അക്കൗണ്ട് വിവരങ്ങളിൽ സഹായം കൈമാറാം.സുനിൽ കെ, അക്കൗണ്ട് നമ്പർ - 0783053000002772 . സൗത്ത് ഇന്ത്യൻ ബാങ്ക് , അത്തിക്കയം ശാഖ , ഐ.എഫ്.എസ്.സി - SIBL0000783 . ഗൂഗിൾ പേ നമ്പർ - 7025607229 (ശ്രീഹരി - മകൻ )