23-dr-sunil
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ് .സുനിൽ നിർവഹിക്കുന്നു

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം .എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതുനൽകുന്ന 328​-ാ മത് സ്‌നേഹഭവനം കോന്നി ളാക്കൂർ പുതിയമഠത്തിൽ സിന്ധുവിനും സതീഷിനും മകൾ ശ്രീലക്ഷ്മിക്കുമായി നൽകി . ന്യൂ മലബാർ കാറ്ററിങ് ആൻഡ് ഗ്രോസറി ഉടമയും ഷിക്കാഗോ മലയാളി അസോസിയേഷൻ ബോർഡ് അംഗവുമായ സജി തോമസ് തയ്യിലിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ് .സുനിൽ നിർവഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത്, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ., വാർഡ് മെമ്പർ അമൃത സജയൻ., പ്രൊജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., മീന. എൻ. നായർ., മുരളീധരൻ നായർ., രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.