anjujith

കൊടുമൺ : റവന്യു ജില്ലാ കായികമേളയിൽ ആദ്യസ്വർണം അനുജിത്ത് ഓമനക്കുട്ടന്. സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ കാവുംഭാഗം ഡി.ബി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ അനുജിത്ത് ഓമനക്കുട്ടനാണ് ചാമ്പ്യനായത്. 3000, 800 മീറ്റർ, ക്രോസ് കൺട്രിയിലും മത്സരിക്കുന്നു. കഴിഞ്ഞ വർഷം ജൂനിയർ (ആൺ) വിഭാഗം വ്യക്തിഗത ചാമ്പ്യനായിരുന്നു. അനീഷ് തോമസാണ് പരിശീലകൻ. ആഞ്ഞിലിത്താനം ശിവാലയത്തിൽ ഓമനക്കുട്ടൻ - ആശ ദമ്പതികളുടെ മകനാണ് അനുജിത്ത്.