ajas

കൊടുമൺ : ജില്ലാസ്‌കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി അജാസ് ബിജു വേഗരാജാവായി. ആദ്യദിനത്തിൽ തന്നെ ഇരട്ട സ്വർണ നേട്ടത്തോടെ മൂന്നാംതവണയും സംസ്ഥാന മേളയിൽ അജാസ് പങ്കെടുക്കും. ലോംഗ് ജംപിലാണ് രണ്ടാം സ്വർണം. ആദ്യ ചാട്ടത്തിൽ 6.16 മീറ്റർ ചാടി സ്വർണ്ണം ഉറപ്പിച്ച അജാസ് രണ്ടാം ചാട്ടത്തിൽ 6.37 മീറ്റർ ചാടി പുതിയ ദൂരം കണ്ടെത്തി. ലോംഗ് ജംപിൽ മത്സരിച്ച മറ്റുള്ളവർക്ക് ആറുമീറ്റർ ദൂരം കണ്ടെത്താൻ കഴിഞ്ഞില്ല. 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ റിലേ എന്നിവയിലും അജാസ് മത്സരിക്കുന്നുണ്ട്. 2022ൽ ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യനായിരുന്നു. വല്ലന ബിജു ഭവനിൽ എസ്.ബിജു, പി.എം.ഷമീറ ദമ്പതികളുടെ ഏക മകനാണ്.