ചെങ്ങന്നൂർ: വ്യാവസായിക പരിശീലന വകുപ്പിന്റെ പ്രവർത്തിക്കുന്ന കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ വജ്ര ജൂബിലിയുടെ നിറവിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. അത്യാധുനിക രീതിയിൽ ക്യാമ്പസിൻ നിർമ്മിച്ച അക്കാദമിക്ക് ബ്ലോക്കും ഹോസ്റ്റൽ കെട്ടിടവും തൊഴിൽ മേളയും മന്ത്രി വി. ശിവൻകുട്ടി 24ന് രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യും. ഐ.ടി.ഐ അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. കെ.എഎസ്ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.വി വിനോദ് റിപ്പോർട്ട് അവതരിപ്പിക്കും. 1964ൽ ആരംഭിച്ച ഗവ.ഐ.ടി.ഐ കെട്ടിടങ്ങൾ ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് മന്ത്രി സജി ചെറിയാൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് 20കോടി ചിലവഴിച്ചാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിച്ചത്. മൂന്നു നിലകളിലായി 72,345 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച അക്കാദമിക്ക് ബ്ലോക്കിൽ 30സ്മാർട്ട് ക്ലാസ് മുറികൾ, അഞ്ച് വർക്ക്ഷോപ്പുകൾ, 200 സീറ്റുകൾ ഉള്ള കോൺഫ്രറൻസ് ഹാൾ, ഡ്രോയിംഗ് ഹാൾ, ലൈബ്രറി, സ്റ്റോർ, ടോയ്ലെറ്റ് എന്നിവയടങ്ങുന്നതാണ് .12,917 ചതുരശ്രയടിയിൽ നാലു നിലകളിലായി നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടത്തിൽ 68 വിദ്യാർത്ഥികൾക്ക് താമസിക്കാം. 25ന് നടക്കുന്ന തൊഴിൽ മേളയിൽ ടി.ടി.കെ പ്രസ്റ്റീജ്, ഒ.ഇ.എൻ, ടി.വിഎസ് ഉൾപ്പെടെ അന്താരാഷ്ട്ര കമ്പനികളും ആയിരത്തിലേറെ ഉദ്യോഗാർത്ഥികളും പങ്കെടുക്കും.
.............................
പുതിയ കെട്ടിടങ്ങളിൽ ക്ലാസ് മുറികളും ഹോസ്റ്റലും ആരംഭിക്കുന്നതോടെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുവാൻ സഹായിക്കും.
(മന്ത്രി സജി ചെറിയാൻ)
...............
12,917 ചതുരശ്രയടിയിൽ നാലു നിലകളിലായി കെട്ടിടം