geriatric-club
വിജയ സ്നേഹതീരം

തിരുവല്ല : കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിജയ സ്നേഹതീരം എന്ന പേരിൽ വയോജനങ്ങൾക്കായി നിർമ്മിക്കുന്ന ആശ്വാസ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കും. വെൺപാല ചക്രക്ഷാളന കടവിന് സമീപം നിർമ്മിക്കുന്ന സ്നേഹതീരത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 10.30ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ കെ.പി വിജയൻ അദ്ധ്യക്ഷത വഹിക്കും. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.തോമസ് മാർ കൂറിലോസ് മെത്രാപൊലീത്ത, സ്വാമി യോഗാവ്രതാനന്ദജി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ, കോപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് മെമ്പർ വിശാഖ് വെൺപാല, എസ്.എൻ.ഡി.പി.യോഗം മുൻ സെക്രട്ടറി മധു പരുമല, റെഡ്ക്രോസ് മുൻ സെക്രട്ടറി എം.പി ഗോപാലകൃഷ്ണൻ, മുൻ പഞ്ചായത്തംഗം ഹരികുമാർ എന്നിവർ പ്രസംഗിക്കും. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക ആരോഗ്യത്തിനും ഉതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഒത്തുചേരാനുമുള്ള സൗകര്യമാണ് സ്നേഹതീരത്തിൽ ഒരുക്കുന്നത്.