
അടൂർ : പഴകുളം ചാല വിഷ്ണു ഭവനിൽ വിഷ്ണു ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. എക്സൈസ് സംഘം വിഷ്ണുവിനെ മർദിച്ചത്തിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണം എന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. യു.ഡി.ഫ് കൺവീനവർ പഴകുളം ശിവദാസൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ രാജേന്ദ്രൻപിള്ള, മുണ്ടപ്പള്ളി സുഭാഷ്, രാധാകൃഷ്ണൻചാല, ഷെല്ലിബേബി, ഷിഹാബുദീൻ, ദിവ്യഅനീഷ്, റോസമ്മ, ശ്രീലേഖ, അനന്ദുബാലൻ, മനുനാഥ്, രാജേന്ദ്രൻ നായർ, ലീലാമ്മ പീറ്റർ, രമേശൻ കേദാരം എന്നിവർ സംസാരിച്ചു.