
കൊടുമൺ : 100 മീറ്റർ ട്രാക്കിൽ അമാനിക കുതിച്ചുപാഞ്ഞപ്പോൾ എതിരാളികൾ ബഹുദൂരം പിന്നിലായി. കഴിഞ്ഞ മീറ്റിൽ 12.5 എന്ന തന്റെ തന്നെ സമയം ഇക്കുറി 12.32 തിരുത്തിയാണ് അടൂർ സെന്റ് മേരിസ് ഹയർസെക്കൻഡറി സ്‌കൂളിലെ അമാനിക.എച്ച് എതിരാളികളെയും സമയത്തെയും പിന്നിലാക്കി സ്വർണ്ണ കുതിപ്പ് നടത്തിയത്. ഇനിയുള്ള മത്സരങ്ങൾ ഒഴിവാക്കി വിജയത്തോടെ 'ഭുവനേശ്വറിൽ' നടക്കുന്ന ദേശീയ മീറ്റീലേക്ക് അമാനിക ഇന്നലെ രാത്രിതന്നെ വണ്ടികയറി. കഴിഞ്ഞ മത്സരങ്ങളിൽ ലോംഗ്ജംപിൽ അമാനിക സ്വർണ്ണം നേടിയിരുന്നു. നാലുതവണ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന മീറ്റിൽ 100 മീറ്ററിൽ രണ്ടാംസ്ഥാനം നേടുകയും ദേശീയ മീറ്റിലും സംസ്ഥാന മീറ്റിലും അമാനിക ഉൾപ്പെട്ട റിലേ ടീം സ്വർണം നേടുകയും ചെയ്തു.