
അങ്ങാടി : റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന പദ്ധതികൾക്ക് തുടക്കമായി. കൃഷിഭവന്റെ സഹകരണത്തോടെ പഞ്ചായത്തിലെ തരിശ് നിലങ്ങൾ കണ്ടെത്തി കൃഷിയോഗ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കർഷകൻ സി.എം. ജോയിക്ക് നടീൽ വസ്തുക്കൾ കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ് സതീഷ് കുമാർ,മെമ്പർമാരായ ഷൈനി മാത്യൂസ്, ബിച്ചു ആൻഡ്രൂസ് കോര, ജെവിൻ കാവുങ്കൽ, അഞ്ചു ജോൺ, കൃഷി ഓഫീസർ ജിനി ജേക്കബ്, കൃഷി അസിസ്റ്റന്റ് ഹരികുമാർ എന്നിവർ പങ്കെടുത്തു.