പുല്ലാട് : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് കോയിപ്രം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ മുൻ എം.എൽ.എ മാലേത്ത് സരളാദേവീ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോർ കമ്മിറ്റി ചെയർമാൻ അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ചു. സുനിൽ പുല്ലാട്, അഡ്വ. ശ്യാം കുരുവിള, അഡ്വ. സി.കെ ശശി, ശിവപ്രസാദ്, മണിക്കുട്ടൻ നായർ, ജോസഫ് വറുഗീസ്, സതീഷ് ചന്ദ്രൻ, നിർമ്മല മാത്യൂസ്, കെ. അജിത , വത്സ മണ്ണിൽ, അരുൺദേവ് സോമൻ, സതീഷ് കുമാർ ഉള്ളൂർ, ജോൺ തോമസ് എന്നിവർ സംസാരിച്ചു.