പത്തനംതിട്ട : ജില്ലാപഞ്ചായത്തിന്റെ സംരംഭമായ കുടുംബശ്രീ ജില്ലാ മിഷന്റെ മുദ്രാപീഠം നൃത്തവിദ്യാലയത്തിന് തുടക്കം. അടൂർ ട്രാൻസ് ജെൻഡർ വിഭാഗത്തിലെ സംരംഭകരാണ് നടത്തുന്നത്. അടൂർ ന്യൂ ഇന്ദ്രപ്രസ്ഥയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത്‌ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് .ആദില, അടൂർ നഗരസഭചെയർപേഴ്‌സൺ ദിവ്യ റെജി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.