road-
വനംവകുപ്പ് പിടിച്ചിട്ടിരിക്കുന്ന അന്യ സംസ്ഥാന രജിസ്‌ട്രേഷനുള്ള ലോറി

റാന്നി: വനംവകുപ്പ് പിടിച്ചിട്ട ലോറി നാട്ടുകാർക്ക് ദുരിതമാകുന്നു. കരികുളം വനംവകുപ്പ് ഓഫീസിനു മുൻവശത്ത് നിർമ്മാണം നടന്നുവരുന്ന മന്ദമരുതി നീരാട്ടുകാവ് - അത്തിക്കയം റോഡിൽ വനംവകുപ്പ് മാസങ്ങളോളമായി പിടിച്ചിട്ടിരിക്കുന്ന അന്യ സംസ്ഥാന രജിസ്‌ട്രേഷനുള്ള ലോറിയാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്. നന്നേ വീതി കുറഞ്ഞ റോഡിൽ ഈ വാഹനം പാർക്ക് ചെയ്തിരുന്നത് മൂലം റോഡിന്റെ ഒരു വശത്തെ ചെളിക്കുണ്ടായ ഗട്ടറിൽ ചാടിയാണ് മറ്റു വാഹനങ്ങൾ പോകുന്നത്. കൂടാതെ ഇതേ വശത്ത് വനം വകുപ്പ് ഓഫീസിന്റെ മതിൽ ഇടിഞ്ഞു റോഡിലേക്ക് വീണു കിടക്കുകയാണ്. കല്ലുകൾ റോഡിലേക്ക് കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് വശം ചേർന്ന് പോകാൻ സാധിക്കുന്നില്ല. എത്രയും വേഗം യാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്ന ലോറി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.