adha

പത്തനംതിട്ട : വിവിധ വായ്പകൾ ലഭിക്കാത്തവർക്കായി ജില്ലയിൽ അദാലത്ത് നടത്തുന്നു. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, വിദ്യാഭ്യാസ വായ്പാ അപേക്ഷകർക്കാണ് പങ്കെടുക്കാവുന്നത്. ക്രെഡിറ്റ് സ്‌കോർ യോഗ്യതയുള്ള ബാങ്കുകളിൽ അപേക്ഷ സമർപ്പിച്ചിട്ടുളളവർ വിദ്യാഭ്യാസ വായ്പയ്ക്ക് വിദ്യാലക്ഷ്മി, ജനസമർത് പോർട്ടൽ വഴി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്, അഡ്മിഷൻ ലഭിച്ചതിനുളള രേഖകൾ, മാർക്ക് ലിസ്റ്റ് കോപ്പി, ഫോൺ നമ്പർ, കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര വായ്പകൾ ബാങ്കിൽ സമർപ്പിച്ച അപേക്ഷയുടെ വിശദാംശങ്ങൾ തുടങ്ങിയവ സഹിതം ptaadalat24@gmail.com ഇ മെയിലിലേക്ക് 31ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.