prathishedam

അടൂർ : പള്ളിയ്ക്കൽ പഞ്ചായത്ത് ഭരണസമിതിയുടെ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്ത് ഭരണസമിതികളോട് കാട്ടുന്ന രാഷ്ട്രീയ വിവേചനം നാടിന്റെ വികസനത്തെ പിന്നോട്ട് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ തോട്ടുവ മുരളി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഹരികുമാർ മലമേക്കര ,തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, ബിജുവർഗ്ഗീസ്, പഴകുളം ശിവദാസൻ, വിജയലക്ഷ്മി ഉണ്ണിത്താൻ, അനന്തു ബാലൻ, മുണ്ടപ്പള്ളി സുഭാഷ്, മാറോട്ട് സുരേന്ദ്രൻ, ഷെല്ലി ബേബി, ചന്ദനപ്പള്ളി മോഹൻ എന്നിവർ പ്രസംഗിച്ചു.