കൊടുമൺ : ഗെയിംസിൽ മാത്രമല്ല അത് ലറ്റിക്കിലും ഷോണിമ താരമാണ്. ലോംഗ് ജംപി​ൽ സുവർണനേട്ടം കുറിച്ച് ജില്ലാ വോളിബാൾ താരമായ ഷോണിമ ഷോബിയുടെ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. അങ്ങാടിക്കൽ എസ്.എൻ.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ എട്ട് വർഷമായി വോളിബാൾ രംഗത്ത് സജീവമാണ് ഷോണിമ. ചെറുപ്പം മുതലെ അത്‌ലറ്റിക്സിലും താത്പര്യമുള്ള ഷോണിമ എട്ടാം ക്ലാസ്സ് മുതൽ സ്‌കൂൾ തല അത്‌ലറ്റിക്സ് മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. 2022ൽ ലോംഗ് ജംമ്പിൽ സംസ്ഥാന തലത്തിൽ മത്സരിച്ചു. ഷോണിമയുടെ സഹോദരി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തരുണിമയും ജില്ലാ സബ് ജൂനിയർ വോളിബാൾ ടീം അംഗമാണ്. കൊടുമൺ ഇ.എം.എസ് അക്കാദമിയിലാണ് ഇരുവരുടെയും പരിശീലനം. കൊടുമൺ അങ്ങാടിക്കൽ സഞ്ജുഭവനിൽ എസ്.മഞ്ജുവിന്റെ മക്കളാണ് ഷോണിമാ ഷോബിയും തരുണിമ ഷോബിയും.