മല്ലപ്പള്ളി: ബ്ലോക്ക് ക്ഷീരസംഗമം 26ന് വായ്പ്പൂര് ചെറുതോട്ടുവഴി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്തിൽ കുളത്തൂർ മൂഴി ദേവിക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 7.30ന് പതാക ഉയർത്തൽ. തുടർന്ന് നടക്കുന്ന കന്നുകാലി പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിരാജു ഉദ്ഘാടനം ചെയ്യും. ചെറുതോട്ടുവഴി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എ.എസ്. ഉഷ ദേവി അദ്ധ്യക്ഷത വഹിക്കും. തൽസമയ പ്രശ്‌നോത്തരി, ക്ഷീരവികസന സെമിനാർ, ക്ഷീരോത്പാദനത്തിൽ ഗുണനിലവാരത്തിന്റെ പ്രസക്തി, കന്നുകാലി രോഗങ്ങളും പ്രതിരോധ മാർഗങ്ങളും , കർഷക വായ്പ ബോധവത്കരണം എന്നീ വിഷയങ്ങളിൽ വിവിധ ഉദ്യോഗസ്ഥൻ ക്ലാസ് നയിക്കും. 10.30ന് നടക്കുന്ന ക്ഷീരസംഗമം പൊതു സമ്മേളനം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. മാത്യു ടി.തോമസ് എം.എൽ.എ സമ്മാന ദാനവും, ആദരിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി രാജപ്പനും നിർവഹിക്കും.