class
ജില്ലാ ഭരണകൂടവും ഓർത്തഡോക്സ് സഭ നിരണം ഭദ്രാസന മദ്യവർജ്ജന സമിതിയും സംയുക്തമായി നടപ്പാക്കുന്ന മയങ്ങരുത് ബാല്യം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ് ഉദ്ഘാടനം ചെയ്യുന്നൂ

മയങ്ങരുത് ബാല്യം പദ്ധതി തുടങ്ങി

തിരുവല്ല: ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളെയും കുടുംബത്തെയും മാത്രമല്ല സമൂഹത്തെ ഒന്നാകെ ഗ്രസിക്കുന്ന വിപത്താണന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ പറഞ്ഞു. ജില്ലാ ഭരണകൂടവും ഓർത്തഡോകസ് സഭ നിരണം ഭദ്രാസന മദ്യവർജ്ജന സമിതിയും സംയുക്തമായി നടപ്പാക്കുന്ന മയങ്ങരുത് ബാല്യം പദ്ധതി തിരുവല്ല എം.ജി.എം സ്കുളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. മദ്യവർജ്ജന സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പൊളിക്കാർപ്പോസ് മെത്രപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. പാലക്കാട് ഡിവിഷൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ബാസിൻ മുഖ്യവിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഫാ.ഡോ.കുര്യാക്കോസ് തണ്ണിക്കോട്ട്, ഫാ.വറുഗീസ് ജോർജ്ജ് ചേപ്പാട്, കേന്ദ്ര സെക്രട്ടറി അലക്സ് മണപ്പുറത്ത്, ഭദ്രാസന വൈസ് പ്രസിഡന്റ് ലിജു പി.ചെറിയാൻ, സെക്രട്ടറി ബ്ലസൻ കുര്യൻ തോമസ്, പ്രൻസിപ്പൽ പി.കെ.തോമസ്, ഹെഡ്മിസ്ട്രസ് ലാലി മാത്യു, മത്തായി ടി.വറുഗിസ്, ജോബി പി.തോമസ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ലോഗോ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രകാശനം ചെയ്തു.