adhitha

കൊടുമൺ : ജില്ലാസ്‌കൂൾ കായിക മേളയിൽ ദീർഘദൂര മത്സരങ്ങളിൽ സുവർണതാരമായി അദ്വൈത. ജൂനിയർ പെൺകുട്ടികളുടെ 1500, 3000 മീറ്റർ ഓട്ടത്തിലാണ് പത്തനംതിട്ട മാർത്തോമ എച്ച്.എസ്.എസിലെ ഈ പത്താം ക്ലാസുകാരിയുടെ നേട്ടം. 800 മീറ്റർ, 400 മീറ്റർ റിലേയിലും അദ്വൈതയുണ്ട്. അന്തരിച്ച പരിശീലകൻ ആർ.ശ്രീധരന്റെ കൊച്ചുമകളാണ്. മുത്തച്ഛന്റെ പരിശീലനത്തിലൂടെയാണ് കായിക രംഗത്തേയ്ക്ക് കടന്നുവന്നത്. ബേസിക്സ് അത് ലറ്റിക്സിലെ റിജിനാണ് ഇപ്പോൾ പരിശീലകൻ. കായിക ഇനങ്ങളോടൊപ്പം കലോത്സവങ്ങളിലും അദ്വൈതയുടെ സാന്നിദ്ധ്യമുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയാണ് ഇഷ്ടയിനങ്ങൾ. കൊടുന്തറ അദ്വൈതം വീട്ടിൽ സൂരജ് ശ്രീധരന്റെയും ബിന്ദുവിന്റെയും മകളാണ്.