sports

കൊടുമൺ : കൗമാര കായികമേളയുടെ രണ്ടാംദിനവും പുല്ലാട് ഉപജില്ല 156 പോയിന്റുമായി വ്യക്തമായ മുന്നേറ്റം തുടരുന്നു. 133 പോയിന്റുമായി പത്തനംതിട്ട ഉപജില്ലാ രണ്ടാമതും 85 പോയിന്റുമായി റാന്നി മൂന്നാം സ്ഥാനത്തുമാണ്.

സ്‌കൂൾ വിഭാഗത്തിൽ 13 സ്വർണ്ണവും 6 വെള്ളിയും 4 വെങ്കലവുമായി 87 പോയിന്റുകൾ നേടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാമതെത്തി. 5 സ്വർണ്ണവും 4 വെള്ളിയും 3 വെങ്കലവുമായി 40 പോയിന്റുനേടി എം.ടി.എച്ച്.എസ് കുറിയന്നൂർ രണ്ടാം സ്ഥാനത്തും 4 സ്വർണ്ണവും 4 വെള്ളിയും 3 വെങ്കലവും നേടി 35 പോയിന്റുമായി എം.എസ്.എച്ച്. എസ്. എസ് റാന്നി മൂന്നാംസ്ഥാനത്തുമാണ്.
138 ഇനങ്ങളിലായി 11 ഉപജില്ലകളിൽ നിന്നുള്ള 2000ത്തിൽപരം കായിക താരങ്ങൾ മാറ്റുരച്ച കായികമേള ഇന്ന് സമാപിക്കും.

വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ സമ്മാനദാനം നിർവഹിക്കും.