
മല്ലപ്പള്ളി : പുറമറ്റം ഗ്രാമപഞ്ചായത്തിലെ സംരംഭകത്വ ശിൽപ്പശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോണിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല വ്യവസായ ഓഫീസർ സ്വപ്നദാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോശാമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ഓ.മോഹൻദാസ്, റോഷ്‌നി ബിജു, രശ്മിമോൾ.കെ.വി, സുഭാഷ് വി.സി, ഭവിത ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു. എസ്.ബി.ഐ മുൻ ചീഫ് മാനേജർ ഗോപകുമാർ.പി, ശരൺ.ഡി എന്നിവർ ക്ലാസ്സെടുത്തു.