
മല്ലപ്പള്ളി : മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കിയതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, എ.ഡി.എമ്മിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുന്നന്താനം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതഷേധ സംഗമം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ്ജ് സുനിൽ ആഞ്ഞിലിത്താനം , കെ.പി.സി.സി മെമ്പർ അഡ്വ.റെജി തോമസ്, ഡി.സി.സി ജനറൽ സെക്രട്ടി കോശി പി.സക്കറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്, ഡി.സി.സി മെമ്പർമാരായ സുരേഷ് ബാബു, സി.പി.ഓമന കുമാരിയമ്മ, ഗ്രാമ പഞ്ചായത്തഗം രാധാമണിയമ്മ എന്നിവർ പ്രസംഗിച്ചു.