ചെങ്ങന്നൂർ : ചെങ്ങന്നൂരിലെത്തുന്ന അയ്യപ്പ ഭക്തർക്കായി വിപുലമായ സൗകര്യത്തോടുകൂടി വിശ്വഹിന്ദു പരിഷത്ത് അയ്യപ്പസേവാ കേന്ദ്രം തയാറാക്കുന്നു. മുൻ വർഷങ്ങളിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു മുമ്പിൽ താൽകാലിക സേവന കേന്ദ്രമായിരുന്നു പ്രവർത്തിച്ചു കൊണ്ടിരുന്നത്. ഈ വർഷം മുതൽ സ്ഥിരമായുള്ള സേവന കേന്ദ്രമാണ് സീസണിൽ പ്രവർത്തനം ആരംഭിക്കുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്താണ് സേവാ കേന്ദ്രത്തിന്റെ പണികൾ നടക്കുന്നത്. അയ്യപ്പന്മാർക്ക് വിരി വയ്ക്കാനുള്ള സൗകര്യം, അന്നദാനം, വൈദ്യസഹായം, പ്രാഥമിക കൃത്യങ്ങൾ നിർവഹിയ്ക്കാനുള്ള സൗകര്യങ്ങൾ എന്നിവ സേവാ കേന്ദ്രത്തിലുണ്ടാകും.