governor-

കോന്നി : നവീൻബാബുവിന്റെ മരണത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കണമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. നവീൻബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ രീതിയിൽ അന്വേഷിക്കാൻ കേരള പൊലീസിന് ശേഷിയുണ്ട്. വിഷയത്തെ രാഷ്ട്രീയവത്കരിക്കാതെ മുന്നോട്ടുകൊണ്ടുപോകണം. കുടുംബത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നീതി നടപ്പാക്കിയാൽ മാത്രം പോരാ,​ അത് നടപ്പിലാക്കുന്നുണ്ടെന്ന് ബന്ധപെട്ടവരെ ബോദ്ധ്യപെടുത്തുകയും വേണം.