പന്തളം : പന്തളം നഗരസഭയിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ഭരണകക്ഷിയിലെ ചില കൗൺസിലർമാരുടെയും ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പാർലമെന്റ് പാർട്ടി ലീഡർ കെ. വി. പ്രഭയുടെയും നേതൃത്വത്തിൽ അട്ടിമറിക്കുന്നതായി നഗരസഭ ചെയർപേഴ്‌സണൽ സുശീല സന്തോഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രിമറ്റോറിയം , പുതിയ മുൻസിപ്പൽ ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നീ പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു. കള്ളക്കേസുകൾ വിജിലൻസ് കോടതിക്ക് നൽകി വരുമാനം തടസപ്പെടുത്തുകയും, പദ്ധതി നിർവഹിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കാതിരിക്കുകയും ചെയ്യുകയാണ്. സംസ്ഥാന സർക്കാർ പദ്ധതി ഇടതുപക്ഷ കൗൺസിലർമാരും കൂടി ചേർന്നാണ് അട്ടിറിക്കുന്നതെന്നും അവർ പറഞ്ഞു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ യു. രമ്യ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബെന്നി മാത്യു, കെ,സീന, രാധാ വിജയകുമാർ ,പി.കെ. പുഷ്പലത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.