
പത്തനംതിട്ട : ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന കഥകളി മുദ്രാ പരിശീലനക്കളരിയുടെ ഉദ്ഘാടനം അയിരൂർ കഥകളി ഗ്രാമം ഗവ.എൽ.പി സ്‌കൂളിൽ അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രദീപ് അയിരൂർ അദ്ധ്യക്ഷതവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പ്രസാദ് കൈലാത്ത് മുഖ്യപ്രഭാഷണം നടത്തി. ഡോ.ബി.ഉദയനൻ, ജോൺസൺ മാത്യു, ജി.ജയറാം ചെറുകോൽ, അജയ് ഗോപിനാഥ്, വി.രമാദേവി, ശ്രീനാ വിപിൻ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽരാജ്, കലാമണ്ഡലം വിഷ്ണുമോൻ എന്നിവർ നേതൃത്വം നൽകി.