ചെങ്ങന്നൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസന സാദ്ധ്യതയുള്ള ഐ.ടി.ഐയായി ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ മാറിയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്ന് 20 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ യിൽ നിർമ്മിച്ച അക്കാദമി ബ്ലോക്ക്, ഹോസ്റ്റൽ,തൊഴിൽ മേള എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.ടി.ഐ യിലെ വർക്ക്ഷോപ്പുകൾ അടിയന്തരമായി നവീകരിക്കും.കൂടുതൽ വികസന പ്രവർത്തനത്തിനുള്ള ഫണ്ട് അനുവദിക്കുന്ന വിഷയം സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. കോൺട്രാക്ടർ എ.ജെ.തോമസിനെ ആദരിച്ചു. വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സ്നേഹഭവൻ നിർമ്മിക്കുന്നതിന് എൻ.എസ്.എസ് നടത്തുന്ന ധനസമാഹരണത്തിന്റെ ലക്കി ഡ്രോ കൂപ്പൺ പ്രകാശനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി. കെ.എ.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ.എ.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗീസ്, മനു കൃഷ്ണൻ, മിനി മാത്യു, എഫ്.എം.സാംരാജ്, ഡോ. എസ്.ജീവൻ, എം.ശശികുമാർ ,അഡ്വ. കെ.ആർ.സജീവ് , എം.കെ.മനോജ്, പ്രമോദ് കാരയ്ക്കാട്, മോഹൻ കൊട്ടാരത്തു പറമ്പിൽ, ഷിബു ഉമ്മൻ, ടിറ്റി എം. വർഗീസ്, കെ.ഷമീർ . ജി.വിജയകുമാർ,, ബി.ജയകുമാർ, എ. അഭിജിത്ത് എന്നിവർ സംസാരിച്ചു. ഡയറക്ടർ ഒഫ് ട്രെയിനിംഗ് സൂഫിയാൻ അഹമ്മദ് സ്വാഗതവും ഐ.ടി.ഐ പ്രിൻസിപ്പൽ എൽ.അനുരാധ നന്ദിയും പറഞ്ഞു .