
പത്തനംതിട്ട : ഒന്നായി പൂജ്യത്തിലേക്ക് എന്ന സന്ദേശം നൽകിക്കൊണ്ട് എച്ച്.ഐ.വി എയ്ഡ്‌സ് ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തുന്ന കലാജാഥയ്ക്ക് ജില്ലയിൽ തുടക്കമായി. കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് നിയന്ത്രണ പരിപാടി എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കാക്കാരിശി നാടകം, കഥാപ്രസംഗം, മാജിക് ഷോ എന്നിവയുൾപ്പെടെ ജില്ലയിൽ 45 കേന്ദ്രങ്ങളിലായാണ് പരിപാടികൾ നടത്തുന്നത്. 2025 ഓടെ പുതിയ എച്ച്.ഐ.വി അണുബാധിതർ ഇല്ലാതാകുക എന്നലക്ഷ്യം കൈവരിക്കാനാണ് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ മുന്നോടിയായി ബോധവത്കരണ കലാജാഥ നടത്തുന്നത്.