256-abraham-mar-seraphim
നവീൻ ബാബുവിന്റെ മൂത്തമകൾക്ക് സർക്കാർ ജോലി നൽകണമെന്ന്

പത്തനംതിട്ട: അന്തരിച്ച എ.ഡി.എം നവീൻബാബുവിന്റെ മൂത്തമകൾക്ക് സർക്കാർ ജോലി നൽകണമെന്ന് ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭദ്രാസന സെക്രട്ടറി റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, ഭദ്രാസന പി ആർ ഒ അഡ്വ. ബാബുജി ഈശോ എന്നിവരും മെത്രാപ്പോലീത്തയ്ക്ക് ഒപ്പം ഉണ്ടായിരുന്നു