sports

കൊടുമൺ: ജില്ലാ സ്‌കൂൾ കായികമേളയിൽ പുല്ലാട് ഉപജില്ലക്ക് കിരീടം. 28 സ്വർണ്ണം 20വെള്ളി 11വെങ്കലം എന്നിവനേടി 231പോയിന്റുമായി ചാമ്പ്യൻമാരായി. 14സ്വർണ്ണം 17 വെള്ളി 10വെങ്കലം എന്നിവ നേടി 158 പോയിന്റുമായി പത്തനംതിട്ട ഉപജില്ല രണ്ടാമതും 11സ്വർണ്ണം 14വെള്ളി 11വെങ്കലം നേടി 129 പോയിന്റുമായി റാന്നി മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം പുല്ലാട് തിരികെ പിടിക്കുകയായിരുന്നു. പത്തനംതിട്ടയായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാർ. പുല്ലാട് ഉപജില്ലയിലെ സെന്റ് ജോൺസ് ഹയർ സെക്കൻഡറി, എം. ടി. എച്ച്. എസ്.എസ് കുറിയന്നൂർ, എസ്. വി.എച്ച്.എസ് പുല്ലാട് ,എ. എം.എം.എച്ച്.എസ്. എസ് ഓതറ, നാഷണൽ എച്ച് എസ് വള്ളംകുളം എന്നീ സ്‌കൂളുകളുടെ കരുത്തിലാണ് പുല്ലാട് ഉപ ജില്ലയ്ക്ക് മികച്ച നേട്ടമുണ്ടാക്കാനായത്.സ്‌കൂൾ വിഭാഗത്തിൽ ഇരവിപേരൂർ സെന്റ്‌ജോൺസ് 16 സ്വർണ്ണം 10 വെള്ളി 5വെങ്കലം എന്നിവയോടെ 115 പോയിന്റ് നേടി ഓവറോൾ കരസ്ഥമാക്കി. എം. ടി.എച്ച്.എസ് കുറിയന്നൂർ 9സ്വർണ്ണം 5 വെള്ളി 3 വെങ്കലം നേടി 63 പോയിന്റുമായി രണ്ടാം സ്ഥാനത്തും 6 സ്വർണ്ണം, 4 വെള്ളി, 5വെങ്കലം നേടി 47പോയിന്റുമായി കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച് എസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നർവഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂൾ കായിക മേള നവം 7 മുതൽ 11 വരെ എറണാകുളത്ത് നടക്കും. ജില്ലയിൽ നിന്നും1, 2, 3 സ്ഥാനങ്ങൾ നേടിയവർ പങ്കെടുക്കും.