study
മലയാള സാഹിത്യത്തിലെ പ്രമുഖ കവിയും ചലച്ചിത്ര - നാടക ഗാനരചയിതാവുമായ വയലാറിനെ അനുസ്മരിച്ച് ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 'വയലാർ സ്മൃതി' സംഘടിപ്പിച്ചു. ഇടനാട് എൻ.എസ്.എസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഭാഷാപഠനകേന്ദ്രം അധ്യക്ഷൻ ഡോ.ടി.എ.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ: ചലച്ചിത്ര - നാടക ഗാനരചയിതാവ് വയലാറിനെ അനുസ്മരിച്ച് ഇലഞ്ഞിമേൽ കെ.പി.രാമൻനായർ ഭാഷാപഠനകേന്ദ്രം 'വയലാർ സ്മൃതി' സംഘടിപ്പിച്ചു. അദ്ധ്യക്ഷൻ ഡോ.ടി.എ.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഭാഷാപഠനകേന്ദ്രം വൈസ് - പ്രസിഡന്റ് എൻ.ജി.മുരളീധരക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സ്കൂൾ പ്രഥമാദ്ധ്യാപിക ലേഖ ബി.നായർ, മനു പാണ്ടനാട്, കല്ലാർ മദനൻ, മായാരാജ് കല്ലിശേരി, സ്കൂൾ സീനിയർ അസിസ്റ്റന്റ് ഗിരിജ കെ.പിള്ള എന്നിവർ പ്രസംഗിച്ചു.