
അടൂർ : ഇന്ദിരാജി ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുംബസംഗമവും ചികിത്സ സഹായവിതരണവും കെ.പി.സി.സി മുൻ നിർവാഹകസമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് രതീഷ് സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു . ചികിത്സാ സഹായവിതരണം കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോട്ടുവാ മുരളി നിർവഹിച്ചു. എം.ആർ.രാജൻ, മണ്ണടി പരമേശ്വരൻ, എം.ആർ.ജയപ്രസാദ്, കമറുദ്ദീൻ മുണ്ടു തറയിൽ, റെജി മാമൻ, തെങ്ങമം അനീഷ്, എം.ആർ.ഗോപകുമാർ, അഡ്വക്കേറ്റ്.പി അപ്പു, ആക്കിനാട്ട് രാജീവ്, ഉണ്ണിപിള്ള, അനിൽ അമ്പാട്ട്, ജോയിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.