
വാഴമുട്ടം ഈസ്റ്റ് : പൊൻപുലരി വായനശാലയുടെ പുതുക്കി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനവും കേരളപ്പിറവി ആഘോഷവും നവംബർ ഒന്നിന് വൈകിട്ട് 4.30ന് നടക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. കോന്നി ബ്ളോക്ക് പഞ്ചായത്ത് അംഗം പ്രസന്ന രാജൻ അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പ്രൊഫ.ടി.കെ.ജി നായർ ഭാഷാവാരാചരണ സന്ദേശം നൽകും. കവി കാശനാഥനെ വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ആദരിക്കും. തുടർന്ന് കലാസന്ധ്യയും കൈകൊട്ടിക്കളിയും നടക്കും.