26-visakhan

റാന്നി : റാന്നി ഫിലിം ആൻഡ് ഫൈൻ ആർട്‌സ് സൊസൈറ്റി (ഫാസ്) സെന്റ് തോമസ് കോളജിന്റെ വജ്രജൂബിലി പ്രഭാഷണ പരമ്പരയുടെ ഭാഗമായി മലയാളം വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച വയലാർ അനുസ്മരണവും ഗാനാലാപന മത്സരവും കോളേജ് പ്രിൻസിപ്പൽ ഡോ.സ്‌നേഹ എൽസി ജേക്കബ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി.വിശാഖൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എസ്.അജിത്ത്, കോളജ് മാനേജർ പ്രൊഫ.സന്തോഷ് കെ.തോമസ്, ഡോ.എം.കെ.സുരേഷ്, അഥിനോ ദ്രാവിഡ്, ഡോ.എസ്.വീണ എന്നിവർ പ്രസംഗിച്ചു.