പന്തളം: പന്തളം ഉപജില്ലാതല സ്‌കൂൾ കലോത്സവം നവംബർ 8,11,12 തീയതികളിൽ തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കലോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷനായിരുന്നു. യു.രമ്യ ,പന്തളം നഗരസഭ ക്ഷേമ കാര്യ കെ.സീന, കെ.ആർ വിജയകുമാർ ,എസ് അരുൺ ,സൗമ്യ സന്തോഷ് ,രശ്മി രാജീവ്,സുനിത വേണു ,പി.ഉഷ, ജി.സുദർശൻപിള്ള, വിനോദ് മുളമ്പുഴ, കെ.എച്ച് ഷിജു , ജി.സുനിൽ കുമാർ ,പി.ഉദയൻ, എൻ.അരുൺ ,വിഭു നാരായണൻ ,ജോസ് മത്തായി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി പന്തളം നഗരസഭ ചെയർ പേഴ്‌സൺ സുശീല സന്തോഷ് (ചെയർ പേഴ്‌സൺ) സ്‌കൂൾ പ്രൻസിപ്പൽ ജി.സുനിൽ കുമാർ (ജനറൽ കൺവീനർ) എ,ഇ.ഒ.പി ഉഷ (ട്രഷറർ ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞെടുത്തു.