mgs

പുലിയൂർ: ജി.ആർ.സി വാരാചരണത്തിന്റെ ഭാഗമായി പുലിയൂർ ഗ്രാമപഞ്ചായത്ത് മാതൃക കുടുംബശ്രീ സി.ഡി.എസ് ജൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വാർഡിൽ ലോക പ്രകൃതി ദുരന്തനിവാരണ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് വീണ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ഗീതാനായർ മുഖ്യപ്രഭാഷണം നടത്തി. കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ സുസ്ഥിര വികസനവും ദുരന്തനിവാരണവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. എ.ഡി.എസ് സെക്രട്ടറി ജയലക്ഷ്മി, വാർഡ് അംഗം മഞ്ജു യോഹന്നാൻ, സി.ഡി.എസ് അംഗം സരിത ജോസ് എന്നിവർ പ്രസംഗിച്ചു.