26-kandan-kumaran
നവോത്ഥാന നായകൻ കാവാരിക്കുളം കണ്ഠൻ കുമാരൻ 161 ​ മത് ജന്മ വാർഷികം സി പി എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗം ഇ കെ അജി ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: നവോത്ഥാന നായകൻ കാവാരിക്കുളം കണ്ഠൻ കുമാരൻ 161 ​-മത് ജന്മ വാർഷികം ആചരിച്ചു. കെ.എസ്.കെ.ടി.യു മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയും സി.പി.എം കൊറ്റനാട് ലോക്കൽ കമ്മിറ്റിയും ചേർന്ന് നടത്തിയ പരിപാടി സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗം ഇ.കെ അജി ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയാ പ്രസിഡന്റ് എസ്.വി സുബിൻ അദ്ധ്യക്ഷത വഹിച്ചു. റജി പോൾ, പി.കെ ബാബുരാജ് , വി.ജെ ജോൺസൺ, സന്തോഷ് പെരുമ്പെട്ടി, എം.ജോൺസൺ, സുഭാഷ്.ജെ.വള്ളിക്കാട്, ഈപ്പൻ വറുഗീസ്, തങ്കമ്മ ജോർജ്, ഉഷാ ഗോപി, ടി അജിത്, ഹരി, ഒ.കെ സജി എന്നിവർ സംസാരിച്ചു.