thuka-kaimaral
എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആസ്ഥാന മന്ദിരം നിർമ്മാണ ഫണ്ടിലേക്ക് യൂണിയൻ വനിതാ സംഘം സമാഹരിച്ച 27 ലക്ഷം രൂപ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറുന്നു.പി.ബി.സൂരജ്, കെ.മോഹനൻ, ഹരി പാലമൂട്ടിൽ, ബിനി സതീശൻ, പുഷ്പ ശശികുമാർ, യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, പ്രീതി നടേശൻ, രാജേന്ദ്രപ്രസാദ് അമൃത, യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, ശശികല രഘുനാഥ്, വിജയലക്ഷ്മി, ലേഖ വിജയകുമാർ, വിജയൻ വൈജയന്തി, പ്രവദരാജപ്പൻ എന്നിവർ സമീപം

മാന്നാർ: വനിതാ സംഘവും യൂത്ത് മൂവ്മെന്റും എസ്.എൻ.ഡി.പി യോഗത്തിന്റെ ചിറകുകളാണെന്നും യോഗത്തിന് കരുത്ത് പകരുന്നത് അവരുടെ പ്രവർത്തനങ്ങളാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആസ്ഥാനമന്ദിരം നിർമ്മാണ ഫണ്ടിലേക്ക് യൂണിയൻ വനിതാ സംഘം ആവിഷ്കരിച്ച് നടപ്പിലാക്കിയ ഭാഗ്യശ്രീ സമ്മാന പദ്ധതിയിലൂടെ സമാഹരിച്ച 27 ലക്ഷം രൂപ കൈമാറുന്ന ചടങ്ങിന്റെ ഉദ്‌ഘാടനവും തുക ഏറ്റുവാങ്ങലും നിർവഹിക്കുകയായിരുന്നു വെള്ളാപ്പള്ളി​ നടേശൻ.

നന്നാവണമെങ്കിൽ നാം ഒന്നാകണമെന്നും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും അതിന്റെ ഉദാഹരണമാണ് മാന്നാർ യൂണിയന്റെ ഇപ്പോഴത്തെ ഉയർച്ചക്ക് നിദാനമെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി ഭവനത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. മാന്നാർ യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ് യോഗം ജനറൽ സെക്രട്ടറിക്ക് തുക കൈമാറി. വെള്ളാപ്പള്ളി നടേശനിൽ നിന്ന് മാന്നാർ യൂണിയനുവേണ്ടി കൺവീനർ അനിൽ പി.ശ്രീരംഗം തുക സ്വീകരിച്ചു. യൂണിയൻ അഡ്.കമ്മി​റ്റിയംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, ഹരിപാലമൂട്ടിൽ, പി.ബി.സൂരജ്, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, അനിൽകുമാർ ടി​.കെ, യൂണിയൻ വനിതാസംഘം ട്രഷറർ പ്രവദ രാജപ്പൻ, എക്സി.കമ്മറ്റി അംഗങ്ങളായ വിജയലക്ഷ്മി, സിന്ധു സുഭാഷ്, വസന്തകുമാരി, യൂത്ത്‌മൂവ്‌മെൻ്റ് യൂണിയൻ ചെയർപേഴ്സൺ, കൺവീനർ ബിനുരാജ്.വി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സുഭാഷ് ചെങ്ങന്നൂർ, എസ്.എൻ ഗൈഡ് പോയിന്റ് മാനേജിംഗ് ഡയറക്ടർ കെ.മോഹനൻ എന്നിവർ സംസാരി​ച്ചു. യൂണിയൻ വനിതാ സംഘം കൺവീനറും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗവുമായ പുഷ്പ ശശികുമാർ സ്വാഗതവും യൂണിയൻ വനിതാസംഘം വൈസ് ചെയർപേഴ്‌സൺ ബിനിസതീശൻ നന്ദിയും പറഞ്ഞു. മാന്നാർ യൂണിയൻ വനിതാ സംഘത്തിന്റെ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മാന്നാർ യൂണിയൻ ജോ.കൺവീനറായി ജനറൽ സെക്രട്ടറി നിയമിച്ച പുഷ്പാ ശശികുമാർ, പത്രാധിപർ പുരസ്കാരം നേടിയ കേരളകൗമുദി മാന്നാർ ലേഖകൻ ബഷീർ പാലക്കീഴിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.