
മൈലപ്ര: കണ്ണൂർ എ.ഡി.എം നവീൻബാബുവിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏല്പിക്കുക, പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതൃത്വത്തിൽ മൈലപ്ര പഞ്ചായത്ത് ജംഗ്ഷനിൽ പ്രതഷേധ ജ്വാല നടത്തി. ഡി സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് കീക്കരിക്കാട്ട്, മാത്യു തോമസ്, ലിബു മാത്യു, എൽസി ഈശോ, ബിജു സാമുവൽ, ജോർജ് യോഹന്നാൻ, പ്രസാദ് ഉതിമൂട്, ഓമന വർഗീസ്, അനിതാ മാത്യു, മഞ്ജു സന്തോഷ് എന്നിവർ സംസാരിച്ചു.