ചിറ്റാർ : ചിറ്റാർ പഞ്ചായത്തിൽ ഒൻപതാം വാർഡ് മൺപിലാവ് ആറാട്ടുകുടുക്കയിൽ വെള്ളിയാഴ്ച്ച രാത്രി 11ന് വളർത്തുനായയെ പുലി പിടിച്ച സംഭവത്തിൽ അടിയന്തരമായി പ്രദേശത്ത് പുലിക്കൂട് സ്ഥാപിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രവികല എബി ആവശ്യപ്പെട്ടു.വെള്ളിയാഴ്ച്ച രാത്രി 11ന് പാറയിൽ വീട്ടിൽ ഉതുപ്പാൻ രാജുവിന്റെ വളർത്തുനായയെ കൂട് തകർത്താണ് പുലി പിടിച്ചു കൊണ്ടുപോയത്.
നായയുടെ കുരകേട്ട് വിട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ പുലി നായയുമായി തൊട്ടടുത്ത കാട്ടിലേക്ക് ഓടി പോകുന്നത് കണ്ടിരുന്നു.