 
പത്തനംതിട്ട : മനുഷ്യൻ സാമ്രാജ്യത്വ ക്രൂരതയുടെയും അധികാരത്തിന്റെയും പേരിൽ ആയുധമെടുത്തു നിൽക്കുന്ന ലോകത്ത് സമാധനത്തിന്റെ കാവ്യങ്ങൾക്ക് പ്രസക്തിയേറെയാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു.കവി ശ്രീകൃഷ്ണദാസ് മാത്തൂരിന്റെ ആറെഴുന്നേറ്റു , ദ്രാക്ഷ എന്നീ കവിതാ സമാഹാരങ്ങൾ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവി മാധവൻ പുറച്ചേരി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചെറുതുരുത്തി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ടി ജി അജിത, നിബുലാൽ വെട്ടൂർ, അഗസ്റ്റിൻ കുട്ടനെല്ലൂർ എന്നിവർ പുസ്തകപരിചയം നടത്തി. പി എ അനീഷ്, ശ്രീകൃഷ്ണദാസ് മാത്തൂർ എന്നിവർ സംസാരിച്ചു. എ.എസ് .ജയശങ്കർ സ്വാഗതം പറഞ്ഞു.